68/0 എന്ന നിലയില്‍ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കല്‍ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെല്‍. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ് ആര്‍സിബി ഇന്നിങ്‌സിനു കരുത്തായത്. 33 ബോൡ മൂന്നു ബൗണ്ടറികളും നാലു സിക്‌സറുമടക്കം 57 റണ്‍സ് മാക്‌സി വാരിക്കൂട്ടി.